Posted on

014. Adkaar – ബാങ്കിന്‍റെ ദിക്റുകളും പ്രാര്‍ത്ഥനകളും

ബാങ്ക് വിളിക്കുന്നവന്‍ പറഞ്ഞുതുടങ്ങുന്നതുപോലെ അത് കേള്‍ക്കുന്നവരും പറയേണ്ടതാണ്; ശേഷം :

حي على الصلاة، حي على الفلاح

എന്ന് കേള്‍ക്കുമ്പോള്‍ ഇപ്രകാരം പറയുക:

لَا حَوْلَ وَلَا قُوَّةَ إِلَّا بِالله

അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു പരമോന്നത ശക്തിയും കഴിവുമില്ല.


നബി (സ) അരുളി:ബാ‌ങ്ക്‌ വി‌ളി‌ക്കു‌ന്ന‌വൻ ‘അ‌ശ്‌‌ഹ‌ദു അൻ ലാ‌ഇ‌ലാ‌ഹ ഇ‌ല്ല‌ല്ലാ‌ഹ്‌, അ‌ശ്‌‌ഹ‌ദു അ‌ന്ന മു‌ഹ‌മ്മ‌ദൻ റ‌സൂ‌ലു‌ല്ലാ‌ഹ്‌’ എ‌ന്ന്‌ പ‌റ‌ഞ്ഞ ഉ‌ട‌നെ‌ അ‌ത്‌ കേ‌ട്ട‌വൻ ഇ‌പ്ര‌കാരം (ചു‌വ‌ടെ വ‌രു‌ന്ന ആ‌ദ്യ പ്രാർ‌ത്ഥ‌ന ദൃ‌ഢ‌വി‌ശ്വാ‌സ ത്തോ‌ടെ) ചൊ‌ല്ലി‌യാൽ അ‌വ‌ന്റെ (ചെ‌റി‌യ) പാ‌പ‌ങ്ങൾ പൊ‌റു‌ക്ക‌പ്പെ‌ടും

وَأنَا أَشْهَدُ أَن لاَّ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ وَأنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ رَضِيتُ بِاللهِ رَبًّاً وَبِمُحَمَّدٍ رَسُولاً وَبِالإسْلاَمِ دِيناً 

യഥാര്‍ത്ഥത്തില്‍ ആരാധനക്കര്‍ഹനായി ഏകനും പങ്കുകാരുമില്ലാത്ത അല്ലാഹു അല്ലാതെ മറ്റാരുമില്ലെന്നും മുഹമ്മദ്‌ (സ) അവന്‍റെ ദൂതനും അടിമയുമാണെന്നും ഞാനും സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവിനെ (സൃഷ്ടാവും സംരക്ഷകനുമായ) റബ്ബായും, മുഹമ്മദി (സ)നെ നബിയായും, ഇസ്‌ലാമിനെ മതമായും ഞാന്‍ തൃപ്തിപ്പെട്ടിരിക്കുന്നു.


ബാങ്കിന് പ്രത്യുത്തരം (മുകളില്‍ പറഞ്ഞത്‌) ചെയ്ത ശേഷം അവന്‍ നബി(സ)യുടെ മേല്‍ സ്വലാത്ത്‌ ചൊല്ലേണ്ടതാണ്.

اللَّهُمَّ صَلِّ عَلَى مُحَمَّدٍ، وَعَلَى آلِ مُحَمَّدٍ، كَمَا صَلَّيتَ عَلَى إِبْرَاهِيمَ، وَعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ، اللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ


സ്വലാത്ത്‌ ചൊല്ലിയതിനുശേഷം അവന്‍ നബി (സ)ക്കു വേണ്ടി ഇങ്ങിനെ പ്രാര്‍ത്ഥിക്കട്ടെ:

اللّهُـمَّ رَبَّ هَذِهِ الدّعْـوَةِ التّـامَّة وَالصّلاةِ القَـائِمَة آتِ محَـمَّداً الوَسيـلةَ وَالْفَضـيلَة وَابْعَـثْه مَقـامـاً مَحـموداً الَّذي وَعَـدْتَه إِنَّـكَ لا تُـخْلِفُ الميـعاد

ഈ പരിപൂര്‍ണ്ണമായ (ബാങ്ക്) വിളിയുടെയും ഈ ആസന്നമായ നമസ്കാരത്തിന്‍റെയും നാഥനായ അല്ലാഹുവേ! മുഹമ്മദ്‌ നബി(സ)ക്ക് (പരലോക ശുപാര്‍ശക്കുള്ള) വസീല, ഫദീല എന്നീ പദവികള്‍ നല്‍കേണമേ. നീ വാഗ്ദാനം ചെയ്ത പ്രശംസനീയമായ സ്ഥാനത്തേക്ക് അവിടുന്ന്‌ (സ)യെ നീ നിയോഗിക്കുകയും ചെയ്യേണമേ. നിശ്ചയമായും നീ വാഗ്ദാനം ലംഘിക്കുന്നവനല്ല.

നബി(സ) നബി(സ) അരുളി : “ഇങ്ങിനെ (മുകളിലെ പ്രാര്‍ത്ഥന) ചൊല്ലിയ ആള്‍ക്ക് എന്‍റെ പരലോക ശുപാര്‍ശയായ ശഫാഅത് ലഭിക്കുന്നതായിരിക്കും.”


ശേഷം ബാങ്കിന്‍റെയും ഇഖാമത്തിന്‍റെയും ഇടയില്‍ അവന്‍ തന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കട്ടെ.

നബി (സ) അരുളി:

 الدُّعَاءُ لاَ يُرَدُّ بَيْنَ الأَذانِ وَالإقَامَةِ

“ബാങ്കിന്‍റെയും ഇഖാമത്തിന്‍റെയും ഇടയിലുള്ള പ്രാര്‍ത്ഥന തിരസ്ക്കരിക്കപ്പെടുകയില്ല.”