Posted on

015. Adkaar – നമസ്കാരത്തിലെ പ്രാരംഭ പ്രാര്‍ത്ഥനകള്‍

اللّهُـمَّ باعِـدْ بَيـني وَبَيْنَ خَطـايايَ كَما باعَدْتَ بَيْنَ المَشْرِقِ وَالمَغْرِبْ ، اللّهُـمَّ نَقِّنـي مِنْ خَطايايَ كَمـا يُـنَقَّى الثَّـوْبُ الأَبْيَضُ مِنَ الدَّنَسْ ، اللّهُـمَّ اغْسِلْنـي مِنْ خَطايـايَ بِالثَّلـجِ وَالمـاءِ وَالْبَرَدْ

അല്ലാഹുവേ! കിഴക്കിനെയും പടിഞ്ഞാറിനെയും നീ അകറ്റിയതുപോലെ എന്നെയും എന്‍റെ പാപങ്ങളെയും നീ അകറ്റേണമേ. അല്ലാഹുവേ! വെള്ളവസ്ത്രം അഴുക്കില്‍ നിന്ന് ശുദ്ധീകരിക്കപ്പെടുന്നതുപോലെ എന്നെ എന്‍റെ പാപങ്ങളില്‍ നിന്ന്  നീ ശുദ്ധിയാക്കേണമേ. അല്ലാഹുവേ! ആലിപ്പഴം, വെള്ളം, മഞ്ഞ് എന്നിവകൊണ്ട് എന്‍റെ പാപങ്ങളില്‍ നിന്ന് എന്നെ ശുദ്ധിയാക്കേണമേ.


سُبْـحانَكَ اللّهُـمَّ وَبِحَمْـدِكَ وَتَبارَكَ اسْمُـكَ وَتَعـالى جَـدُّكَ وَلا إِلهَ غَيْرُك

അല്ലാഹുവേ! നീ എത്രയധികം പരിശുദ്ധന്‍! നിനക്കാകുന്നു എല്ലാ സ്തുതിയും നന്ദിയും. നിന്‍റെ നാമം എല്ലാ അനുഗ്രഹങ്ങളുമുള്‍ക്കൊള്ളുന്നതും, നിന്‍റെ സ്ഥാനം പരമോന്നതവുമാകുന്നു. ആരാധനക്കര്‍ഹനായ യഥാര്‍ത്ഥ ദൈവം നീയല്ലാതെ മറ്റാരുമില്ല.


وَجَّهـتُ وَجْهِـيَ لِلَّذي فَطَرَ السَّمـواتِ وَالأَرْضَ حَنـيفَاً وَمـا أَنا مِنَ المشْرِكين ، إِنَّ صَلاتـي ، وَنُسُكي ، وَمَحْـيايَ ، وَمَماتـي للهِ رَبِّ العالَمين ، لا شَريـكَ لَهُ وَبِذلكَ أُمِرْتُ وَأَنا مِنَ المسْلِـمين

ആകാശങ്ങളെയും ഭൂമിയേയും സൃഷ്ടിച്ചവനിലേക്ക്‌ (അല്ലാഹുവിലേക്ക്‌) ഞാനെന്റെ മുഖത്തെ നിഷ്കളങ്കമായി തിരിച്ചിരിക്കുന്നു. അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നവരിലുള്‍പ്പെട്ടവനല്ല ഞാന്‍. നിശ്ചയം, എന്റെ നമസ്കാരവും ആരാധനകളും എന്റെ ജീവിതവും മരണവും സര്‍വ്വലോക രക്ഷിതാവായ അല്ലാഹുവിനാണ്. അവന് പങ്കുകാരേ ഇല്ല. അതാണ്‌ എന്നോട് കല്‍പിക്കപ്പെട്ടിരിക്കുന്നത്. ഞാന്‍ മുസ്‌ലിംകളില്‍ (അല്ലാഹുവിന് കീഴടങ്ങിയവരില്‍) പെട്ടവനാണ്.