Posted on

093. سورة الضحى – സൂറത്തു ള്ള്വുഹാ

Sura No. 93

കേട്ടു പരിശീലിക്കുക

Mahmoud Khalil al-Husary – Hafs

Muhammed Siddiq al Minshawi – Hafs

Muhammed Ayyoub – Hafs

Maher Al Muaiqly – Hafs


Abdur Rasheed Sufi – Khalaf

അർത്ഥത്തിന്റെ പരിഭാഷ

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.

(1) പൂര്‍വ്വാഹ്നം തന്നെയാണ സത്യം;
(2) രാത്രി തന്നെയാണ സത്യം; അത് ശാന്തമാവുമ്പോള്‍
(3) (നബിയേ,) നിന്‍റെ രക്ഷിതാവ് നിന്നെ കൈവിട്ടിട്ടില്ല. വെറുത്തിട്ടുമില്ല.
(4) തീര്‍ച്ചയായും പരലോകമാണ് നിനക്ക് ഇഹലോകത്തെക്കാള്‍ ഉത്തമമായിട്ടുള്ളത്‌.
(5) വഴിയെ നിനക്ക് നിന്‍റെ രക്ഷിതാവ് (അനുഗ്രഹങ്ങള്‍) നല്‍കുന്നതും അപ്പോള്‍ നീ തൃപ്തിപ്പെടുന്നതുമാണ.്‌
(6) നിന്നെ അവന്‍ ഒരു അനാഥയായി കണെ്ടത്തുകയും , എന്നിട്ട് (നിനക്ക്‌) ആശ്രയം നല്‍കുകയും ചെയ്തില്ലേ?
(7) നിന്നെ അവന്‍ വഴി അറിയാത്തവനായി കണെ്ടത്തുകയും എന്നിട്ട് (നിനക്ക്‌) മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തിരിക്കുന്നു.
(8) നിന്നെ അവന്‍ ദരിദ്രനായി കണെ്ടത്തുകയും എന്നിട്ട് അവന്‍ ഐശ്വര്യം നല്‍കുകയും ചെയ്തിരിക്കുന്നു.
(9) എന്നിരിക്കെ അനാഥയെ നീ അടിച്ചമര്‍ത്തരുത്‌
(10) ചോദിച്ച് വരുന്നവനെ നീ വിരട്ടി വിടുകയും ചെയ്യരുത്‌.
(11) നിന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹത്തെ സംബന്ധിച്ച് നീ സംസാരിക്കുക.

വാക്കർത്ഥം

بِسْمِ – നാമത്തില്‍

اللَّـهِ – അല്ലാഹുവിന്റെ

الرَّحْمَـٰنِ – പരമകാരുണികന്‍

الرَّحِيمِ – കരുണാനിധി


وَالضُّحَىٰ – പൂര്‍വ്വാഹ്നം (ഇളയുച്ച) തന്നെയാണ


وَاللَّيْلِ – രാത്രിതന്നെയാണ

إِذَا سَجَىٰ അത് ശാന്തമാകുമ്പോള്‍


مَا وَدَّعَكَ – നിന്നെ ഉപേക്ഷിച്ചിട്ടില്ല

رَبُّكَ നിന്‍റെ റബ്ബ്

وَمَا قَلَىٰ അവന്‍ വെറുത്തിട്ടുമില്ല


وَلَلْآخِرَةُ – നിശ്ചയമായും പരലോകം

خَيْرٌ لَّكَ – നിനക്ക് ഉത്തമമാണ്

مِنَ الْأُولَىٰ – ആദ്യലോകത്തെക്കാള്‍, ഇഹലോകത്തെക്കാള്‍


وَلَسَوْفَ – നിശ്ചയമായും വഴിയെ

يُعْطِيكَ – നിനക്കു നല്‍കും

رَبُّكَ – നിന്‍റെ റബ്ബ്

فَتَرْضَىٰ – അപ്പോള്‍ നീ തൃപ്തി അടയും


أَلَمْ يَجِدْكَ – നിന്നെ അവന്‍ കണ്ടെത്തി

يَتِيمًا – അനാഥയായിട്ട്

فَآوَىٰ – എന്നിട്ട് അവന്‍ അഭയം നല്‍കി


وَوَجَدَكَ – നിന്നെ അവന്‍ കണ്ടെത്തുകയും ചെയ്തു

ضَالًّا – വഴി അറിയാത്ത വനായിട്ട്

فَهَدَىٰ – എന്നിട്ടവന്‍ വഴികാട്ടിത്തന്നു


وَوَجَدَكَ – നിന്നെ കണ്ടെത്തുകയും ചെയ്തു

عَائِلًا – ദരിദ്രനായി

فَأَغْنَىٰ – എന്നിട്ടവന്‍ ധന്യത നല്‍കി


فَأَمَّا – എന്നിരിക്കെ അപ്പോള്‍

الْيَتِيمَ – അനാഥയെ

فَلَا تَقْهَرْ – നീ അടിച്ചമര്‍ത്തരുത്‌


وَأَمَّا السَّائِلَ – അപ്പോള്‍ ചോദിക്കുന്നവനെ

فَلَا تَنْهَرْ – ആട്ടികളയരുത്


وَأَمَّا بِنِعْمَةِ – അപ്പോള്‍ അനുഗ്രഹത്തെപ്പറ്റി

رَبِّكَ – നിന്‍റെ റബ്ബിന്‍റെ

فَحَدِّثْ – നീ സംസാരിക്കുക