Posted on

4116. سورة العاديات – Sura Al Adiyat – സൂറത് അൽ ആദിയാത്ത്

Sura No. 100

LISTEN AND PRACTICE – കേട്ടു പരിശീലിക്കുക

Mahmoud Khalil al-Husary – Hafs

Ibrahim Al Akhdar – Hafs

Dr. Muhammed Ayoub – Hafs

Maher Al Muaiqly – Hafs


Abdur Rasheed Sufi – Khalaf

TRANSLATION OF THE MEANING

In the Name of Allah—the Most Gracious, Most Merciful.

(1) By the racers, panting,
(2) And the producers of sparks [when] striking
(3) And the chargers at dawn,
(4) Stirring up thereby [clouds of] dust,
(5) Arriving thereby in the center collectively,
(6) Indeed mankind, to his Lord, is ungrateful.
(7) And indeed, he is to that a witness.
(8) And indeed he is, in love of wealth, intense.
(9) But does he not know that when the contents of the graves are scattered
(10) And that within the breasts is obtained,
(11) Indeed, their Lord with them, that Day, is [fully] Aware.

അർത്ഥത്തിന്റെ പരിഭാഷ

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.

(1) കിതച്ചു കൊണ്ട് ഓടുന്നവയും,
(2) അങ്ങനെ (കുളമ്പ് കല്ലില്‍) ഉരസി തീപ്പൊരി പറപ്പിക്കുന്നവയും,
(3) എന്നിട്ട് പ്രഭാതത്തില്‍ ആക്രമണം നടത്തുന്നവയും ,
(4) അന്നേരത്ത് പൊടിപടലം ഇളക്കിവിട്ടവയും
(5) അതിലൂടെ (ശത്രു) സംഘത്തിന്‍റെ നടുവില്‍ പ്രവേശിച്ചവയും (കുതിരകള്‍) തന്നെ സത്യം.
(6) തീര്‍ച്ചയായും മനുഷ്യന്‍ തന്‍റെ രക്ഷിതാവിനോട് നന്ദികെട്ടവന്‍ തന്നെ.
(7) തീര്‍ച്ചയായും അവന്‍ അതിന്ന് സാക്ഷ്യം വഹിക്കുന്നവനുമാകുന്നു.
(8) തീര്‍ച്ചയായും അവന്‍ ധനത്തോടുള്ള സ്നേഹം കഠിനമായവനാകുന്നു.
(9) എന്നാല്‍ അവന്‍ അറിയുന്നില്ലേ? ഖബ്‌റുകളിലുള്ളത് ഇളക്കിമറിച്ച് പുറത്ത് കൊണ്ട് വരപ്പെടുകയും ,
(10) ഹൃദയങ്ങളിലുള്ളത് വെളിക്ക് കൊണ്ടു വരപ്പെടുകയും ചെയ്താല്‍ ,
(11) തീര്‍ച്ചയായും അവരുടെ രക്ഷിതാവ് അന്നേ ദിവസം അവരെ പറ്റി സൂക്ഷ്മമായി അറിയുന്നവന്‍ തന്നെയാകുന്നു.

WORD MEANING – വാക്കർത്ഥം

بِسْمِ – In the Name – നാമത്തില്‍

اللَّـهِ – of Allah – അല്ലാഹുവിന്റെ

الرَّحْمَـٰنِ – the Most Gracious – പരമകാരുണികന്‍

الرَّحِيمِ – the Most Merciful – കരുണാനിധി


وَالْعَادِيَاتِ – ഓടുന്നവ തന്നെയാണ

ضَبْحًا – കിതച്ച്


فَالْمُورِيَاتِ – അങ്ങനെ (എന്നിട്ടു) തീ കത്തിക്കുന്നവ

قَدْحًا – (കല്ല്‌) ഉരസിയിട്ട്


فَالْمُغِيرَاتِ – അങ്ങനെ (എന്നിട്ട്) ആക്രമണം നടത്തുന്നവ

صُبْحًا – പ്രഭാതത്തില്‍


فَأَثَرْنَ بِهِ – എന്നിട്ട് അതില്‍ അവ ഇളക്കിവിട്ടു

نَقْعًا – പൊടിപടലം


فَوَسَطْنَ – എന്നിട്ട് (അങ്ങനെ) അവ മദ്ധ്യത്തില്‍ ചെന്നു

بِهِ – അതില്‍

جَمْعًا – സംഘത്തിന്


إِنَّ الْإِنسَانَ – നിശ്ചയമായും മനുഷ്യന്‍

لِرَبِّهِ – അവന്റെ റബ്ബിനോട്

لَكَنُودٌ – നന്ദികെട്ടവന്‍ തന്നെയാണ്


وَإِنَّهُ – നിശ്ചയമായും അവന്‍

عَلَىٰ ذَٰلِكَ – അതിന്റെമേല്‍

لَشَهِيدٌ – സാക്ഷ്യം വഹിക്കുന്നവന്‍ തന്നെ


وَإِنَّهُ – നിശ്ചയമായും അവന്‍

لِحُبِّ الْخَيْرِ – നല്ലതിനോടുള്ള സ്നേഹത്തില്‍

لَشَدِيدٌ – കഠിനമായവന്‍ തന്നെ


أَفَلَا يَعْلَمُ – എന്നാലവന്‍ അറിയുന്നില്ലേ

إِذَا بُعْثِرَ – ഇളക്കി മറിക്ക (പുറത്തെടുക്ക) പ്പെട്ടാല്‍

مَا فِي الْقُبُورِ – ഖബ്റുകളിലുള്ളത്


وَحُصِّلَ – വരുത്തപ്പെടുക (വെളിക്ക് കൊണ്ട് വരപ്പെടുക)യും

مَا فِي الصُّدُورِ – നെഞ്ച് (ഹൃദയം) കളിലുള്ളത്


إِنَّ رَبَّهُمْ – നിശ്ചയമായും അവരുടെ റബ്ബ്

بِهِمْ – അവരെപ്പറ്റി

يَوْمَئِذٍ – ആ ദിവസം

لَّخَبِيرٌ – സൂക്ഷ്മജ്ഞാനി തന്നെ