Posted on

096. سورة العلق – Sura Al Alaq – സൂറത് അൽ അലഖ്

Sura No. 96

LISTEN AND PRACTICE – കേട്ടു പരിശീലിക്കുക

Mahmoud Khalil al-Husary – Hafs

Muhammed Ayyoub – Hafs

Maher Al Muaiqly – Hafs


Abdur Rasheed Sufi – Khalaf

TRANSLATION OF THE MEANING

In the Name of Allah—the Most Gracious, Most Merciful.

(1) Recite in the name of your Lord who created
(2) Created man from a clinging substance.
(3) Recite, and your Lord is the most Generous .
(4) Who taught by the pen
(5) Taught man that which he knew not.
(6) No! [But] indeed, man transgresses
(7) Because he sees himself self-sufficient.
(8) Indeed, to your Lord is the return.
(9) Have you seen the one who forbids
(10) A servant when he prays?
(11) Have you seen if he is upon guidance
(12) Or enjoins righteousness?
(13) Have you seen if he denies and turns away .
(14) Does he not know that Allah sees?
(15) No! If he does not desist, We will surely drag him by the forelock
(16) A lying, sinning forelock.
(17) Then let him call his associates;
(18) We will call the angels of Hell.
(19) No! Do not obey him. But prostrate and draw near [to Allah].

അർത്ഥത്തിന്റെ പരിഭാഷ

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.

(1) സൃഷ്ടിച്ചവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമത്തില്‍ വായിക്കുക.
(2) മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു.
(3) നീ വായിക്കുക നിന്‍റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു.
(4) പേന കൊണ്ട് പഠിപ്പിച്ചവന്‍
(5) മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു.
(6) നിസ്സംശയം മനുഷ്യന്‍ ധിക്കാരിയായി തീരുന്നു.
(7) തന്നെ സ്വയം പര്യാപ്തനായി കണ്ടതിനാല്‍
(8) തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിലേക്കാണ് മടക്കം.
(9) വിലക്കുന്നവനെ നീ കണ്ടുവോ?
(10) ഒരു അടിയനെ, അവന്‍ നമസ്കരിച്ചാല്‍.
(11) അദ്ദേഹം സന്‍മാര്‍ഗത്തിലാണെങ്കില്‍ , (ആ വിലക്കുന്നവന്‍റെ അവസ്ഥ എന്തായിരിക്കുമെന്ന്‌) നീ കണ്ടുവോ?
(12) അഥവാ അദ്ദേഹം സൂക്ഷ്മത കൈ കൊള്ളാന്‍ കല്‍പിച്ചിരിക്കുകയാണെങ്കില്‍
(13) അവന്‍ (ആ വിലക്കുന്നവന്‍) നിഷേധിച്ചു തള്ളുകയും തിരിഞ്ഞുകളയുകയും ചെയ്തിരിക്കയാണെങ്കില്‍ (അവന്‍റെ അവസ്ഥ എന്തായിരിക്കുമെന്ന്‌) നീ കണ്ടുവോ?
(14) അവന്‍ മനസ്സിലാക്കിയിട്ടില്ലേ, അല്ലാഹു കാണുന്നുണെ്ടന്ന്‌?
(15) നിസ്സംശയം. അവന്‍ വിരമിച്ചിട്ടില്ലെങ്കല്‍ നാം ആ കുടുമ പിടിച്ചു വലിക്കുക തന്നെ ചെയ്യും .
(16) കള്ളം പറയുന്ന , പാപം ചെയ്യുന്ന കുടുമ.
(17) എന്നിട്ട് അവന്‍ അവന്‍റെ സഭയിലുള്ളവരെ വിളിച്ചുകൊള്ളട്ടെ.
(18) നാം സബാനിയത്തിനെ (ശിക്ഷ നടപ്പാക്കുന്ന മലക്കുകളെ) വിളിച്ചുകൊള്ളാം.
(19) നിസ്സംശയം; നീ അവനെ അനുസരിച്ചു പോകരുത് , നീ പ്രണമിക്കുകയും സാമീപ്യം നേടുകയും ചെയ്യുക.

WORD MEANING – വാക്കർത്ഥം

بِسْمِ – In the Name – നാമത്തില്‍

اللَّـهِ – of Allah – അല്ലാഹുവിന്റെ

الرَّحْمَـٰنِ – the Most Gracious – പരമകാരുണികന്‍

الرَّحِيمِ – the Most Merciful – കരുണാനിധി


ٱقْرَأْ – വായിക്കുക

بِٱسْمِ رَبِّكَ – നിന്റെ റബ്ബിന്റെ നാമത്തില്‍

ٱلَّذِى خَلَقَ – സൃഷ്ടിച്ചവനായ


خَلَقَ – അവന്‍ സൃഷ്ടിച്ചു

ٱلْإِنسَٰنَ – മനുഷ്യനെ

مِنْ عَلَقٍ – രക്തപിണ്ഡത്തില്‍ നിന്ന്


ٱقْرَأْ – വായിക്കുക

وَرَبُّكَ – നിന്റെ റബ്ബ്

ٱلْأَكْرَمُ – ഏറ്റവും ഉദാരനാണ്


ٱلَّذِى عَلَّمَ – പഠിപ്പിച്ചവന്‍

بِٱلْقَلَمِ – പേനകൊണ്ട്


عَلَّمَ ٱلْإِنسَانَ – മനുഷ്യന് അവന്‍ പഠിപ്പിച്ചു

مَا لَمْ يَعْلَمْ – അവന്‍ അറിയാത്തത്


كَلَّآ – വേണ്ട

إِنَّ ٱلْإِنسَانَ – നിശ്ചയമായും മനുഷ്യന്‍

لَيَطْغَىٰٓ – അതിരുവിടുക തന്നെ ചെയ്യുന്നു


أَن رَّءَاهُ – അവന്‍ തന്നെ കണ്ടതിനാല്‍

ٱسْتَغْنَىٰٓ – താന്‍ ധന്യനായി എന്ന്


إِنَّ إِلَىٰ رَبِّكَ – നിശ്ചയമായും നിന്റെ റബ്ബിങ്കലേക്കാണ്

ٱلرُّجْعَىٰٓ – മടക്കം


أَرَءَيْتَ – നീ കണ്ടുവോ

ٱلَّذِى يَنْهَىٰ – വിരോധിക്കുന്നവനെ


عَبْدًا – ഒരു അടിമയെ

إِذَا صَلَّىٰٓ – അദ്ദേഹം നമസ്കരിക്കുമ്പോള്‍


أَرَءَيْتَ – നീ കണ്ടുവോ

إِن كَانَ – അദ്ദേഹമാണെങ്കില്‍

عَلَى ٱلْهُدَىٰٓ – സന്മാര്‍ഗത്തില്‍


أَوْ أَمَرَ – അല്ലെങ്കില്‍ കല്‍പിച്ചു എങ്കില്‍

بِٱلتَّقْوَىٰٓ – സൂക്ഷ്മതയെപ്പറ്റി


أَرَءَيْتَ – നീ കണ്ടുവോ

إِن كَذَّبَ – അവന്‍ കളവാക്കിയെങ്കില്‍

وَتَوَلَّىٰٓ – തിരിഞ്ഞുകളയുകയും


أَلَمْ يَعْلَم – അവന്‍ അറിഞ്ഞിട്ടില്ലേ

بِأَنَّ ٱللَّهَ – അല്ലാഹു (ആകുന്നു) എന്ന്

يَرَىٰ – കാണുന്നു (എന്ന്)


كَلَّا – വേണ്ട

لَئِن لَّمْ يَنتَهِ – അവന്‍ വിരമിച്ചില്ലെങ്കില്‍

لَنَسْفَعًۢا – നിശ്ചയമായും നാം പിടിച്ചുവലിക്കും, ഊക്കോടെ പിടിക്കും

بِٱلنَّاصِيَةِ – (ആ) കുടുമയെ, നെറുകന്തലക്കു


نَاصِيَةٍ – അതായത് ഒരു കുടുമ

كَاذِبَةٍ – വ്യാജവാദിയായ

خَاطِئَةٍ – പിഴച്ച, അബദ്ധക്കാരി


فَلْيَدْعُ – എന്നാലവന്‍ വിളിക്കട്ടെ

نَادِيَهُ – തന്റെ സഭയെ


سَنَدْعُ – നാം (വഴിയെ) വിളിക്കാം

ٱلزَّبَانِيَةَ – സബാനിയത്തിനെ (നരകത്തിന്റെ മലക്കുകളെ)


كَلَّا – വേണ്ട

لَا تُطِعْهُ – നീ അവനെ അനുസരിക്കരുത്‌

وَٱسْجُدْ – നീ സുജൂദ് ചെയ്യുകയും ചെയ്യുക

وَٱقْتَرِب – സാമീപ്യം (അടുപ്പം) നേടുകയും ചെയ്യുക