Posted on

098. سورة البينة – Sura Al Bayyina – സൂറത് അൽ ബയ്യിനഃ

Sura No. 98

LISTEN AND PRACTICE – കേട്ടു പരിശീലിക്കുക

Mahmoud Khalil al-Husary – Hafs

Ibrahim Al Akhdar – Hafs

Dr. Muhammed Ayoub – Hafs

Maher Al Muaiqly – Hafs


Abdur Rasheed Sufi – Khalaf

TRANSLATION OF THE MEANING

In the Name of Allah—the Most Gracious, Most Merciful.

(1) Those who disbelieved among the People of the Scripture and the polytheists were not to be parted [from misbelief] until there came to them clear evidence
(2) A Messenger from Allah, reciting purified scriptures
(3) Within which are correct writings [i.e., rulings and laws].
(4) Nor did those who were given the Scripture become divided until after there had come to them clear evidence.
(5) And they were not commanded except to worship Allah, [being] sincere to Him in religion, inclining to truth, and to establish prayer and to give Zakah. And that is the correct religion.
(6) Indeed, they who disbelieved among the People of the Scripture and the polytheists will be in the fire of Hell, abiding eternally therein. Those are the worst of creatures.
(7) Indeed, they who have believed and done righteous deeds – those are the best of creatures.
(8) Their reward with their Lord will be gardens of perpetual residence beneath which rivers flow, wherein they will abide forever, Allah being pleased with them and they with Him. That is for whoever has feared his Lord.

അർത്ഥത്തിന്റെ പരിഭാഷ

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.

(1) വേദക്കാരിലും ബഹുദൈവവിശ്വാസികളിലും പെട്ട സത്യനിഷേധികള്‍ വ്യക്തമായ തെളിവ് തങ്ങള്‍ക്ക് കിട്ടുന്നത് വരെ (അവിശ്വാസത്തില്‍ നിന്ന്‌) വേറിട്ട് പോരുന്നവരായിട്ടില്ല.
(2) അതായത് പരിശുദ്ധി നല്‍കപ്പെട്ട ഏടുകള്‍ ഓതികേള്‍പിക്കുന്ന, അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു ദൂതന്‍ (വരുന്നതു വരെ)
(3) അവയില്‍ (ഏടുകളില്‍) വക്രതയില്ലാത്ത രേഖകളാണുള്ളത്‌.
(4) വേദം നല്‍കപ്പെട്ടവര്‍ അവര്‍ക്ക് വ്യക്തമായ തെളിവ് വന്നുകിട്ടിയതിന് ശേഷമല്ലാതെ ഭിന്നിക്കുകയുണ്ടായിട്ടില്ല.
(5) കീഴ്‌വണക്കം അല്ലാഹുവിന് മാത്രം ആക്കി കൊണ്ട് ഋജുമനസ്കരായ നിലയില്‍ അവനെ ആരാധിക്കുവാനും, നമസ്കാരം നിലനിര്‍ത്തുവാനും സകാത്ത് നല്‍കുവാനും അല്ലാതെ അവരോട് കല്‍പിക്കപ്പെട്ടിട്ടില്ല. അതത്രെ വക്രതയില്ലാത്ത മതം
(6) തീര്‍ച്ചയായും വേദക്കാരിലും ബഹുദൈവവിശ്വാസികളിലുംപെട്ട സത്യനിഷേധികള്‍ നരകാഗ്നിയിലാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും . അക്കൂട്ടര്‍ തന്നെയാകുന്നു സൃഷ്ടികളില്‍ മോശപ്പെട്ടവര്‍.
(7) തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ തന്നെയാകുന്നു സൃഷ്ടികളില്‍ ഉത്തമര്‍.
(8) അവര്‍ക്ക് അവരുടെ രക്ഷിതാവിങ്കലുള്ള പ്രതിഫലം താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന, സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകളാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും; എന്നെന്നേക്കുമായിട്ട്‌. അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെ പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. ഏതൊരുവന്‍ തന്‍റെ രക്ഷിതാവിനെ ഭയപ്പെട്ടുവോ അവന്നുള്ളതാകുന്നു അത്‌.

WORD MEANING – വാക്കർത്ഥം

بِسْمِ – In the Name – നാമത്തില്‍

اللَّـهِ – of Allah – അല്ലാഹുവിന്റെ

الرَّحْمَـٰنِ – the Most Gracious – പരമകാരുണികന്‍

الرَّحِيمِ – the Most Merciful – കരുണാനിധി


لَمْ يَكُنِ – ആയിട്ടില്ല

الَّذِينَ كَفَرُوا – അവിശ്വസിച്ചവര്‍

مِنْ أَهْلِ الْكِتَابِ – വേദക്കാരില്‍ നിന്ന്

وَالْمُشْرِكِينَ – പങ്കുചേര്‍ക്കുന്നവരില്‍ (ബഹുദൈവവിശ്വാസികളില്‍) നിന്നും

مُنفَكِّينَ – വേറിട്ടു (നീങ്ങി-വിട്ടു)പോരുന്നവര്‍

حَتَّىٰ تَأْتِيَهُمُ – അവര്‍ക്ക് വരുന്നത് വരെ

الْبَيِّنَةُ – വ്യക്തമായ തെളിവ്


رَسُولٌ – (അതായത്) ഒരു റസൂല്‍

مِّنَ اللَّـهِ – അല്ലാഹുവിങ്കല്‍ നിന്ന്

يَتْلُو – ഓതിക്കൊടുക്കുന്ന

صُحُفًا – ചില ഏടുകളെ

مُّطَهَّرَةً ശുദ്ധിയാക്കപ്പെട്ട (പരിശുദ്ധമായ)


فِيهَا – അവയിലുണ്ട് (അവ ഉള്‍ക്കൊള്ളുന്നു)

كُتُبٌ – രേഖ (ലിഖിതം)കള്‍

قَيِّمَةٌ – ചൊവ്വെയുള്ളതായ, ശരിയായുള്ള, ബലവത്തായ


وَمَا تَفَرَّقَ – ഭിന്നിച്ചിട്ടില്ല, കക്ഷി പിരിഞ്ഞിട്ടില്ല

الَّذِينَ أُوتُوا الْكِتَابَ – വേദഗ്രന്ഥം നല്‍കപ്പെട്ടവര്‍

إِلَّا مِن بَعْدِ – ശേഷമായിട്ടല്ലാതെ

مَا جَاءَتْهُمُ – അവര്‍ക്ക് വന്നതിന്‍റെ

الْبَيِّنَةُ – വ്യക്തമായ തെളിവ്


وَمَا أُمِرُوا – അവരോട് കല്‍പിക്കപ്പെട്ടിട്ടുമില്ല

إِلَّا لِيَعْبُدُوا – അവര്‍ ആരാധിക്കുവാനല്ലാതെ

اللَّـهَ – അല്ലാഹുവിനെ

مُخْلِصِينَ لَهُ – അവന് നിഷ്‌കളങ്കരാക്കിക്കൊണ്ട്

الدِّينَ – മതത്തെ, കീഴ്‌വണക്കത്തെ

حُنَفَاءَ – ഋജുമാനസരായ നിലയില്‍ (സത്യത്തിലേക്ക് തിരിഞ്ഞും കൊണ്ട്)

وَيُقِيمُوا – അവര്‍ നിലനിര്‍ത്തുവാനും

الصَّلَاةَ – നമസ്‌കാരം

وَيُؤْتُوا – അവര്‍ കൊടുക്കുവാനും

الزَّكَاةَ ۚ – സകാത്ത്

وَذَٰلِكَ – അത്, അതത്രെ

دِينُ – മതം, നടപടി

الْقَيِّمَةِ – ചൊവ്വായതിന്‍റെ (ചൊവ്വായ മാര്‍ഗത്തിന്‍റെ)


إِنَّ الَّذِينَ كَفَرُوا – നിശ്ചയമായും അവിശ്വസിച്ചവര്‍

مِنْ أَهْلِ الْكِتَابِ – വേദക്കാരില്‍ നിന്ന്

وَالْمُشْرِكِينَ – ബഹുദൈവവിശ്വാസികളില്‍ നിന്നും

فِي نَارِ جَهَنَّمَ – ജഹന്നമിന്‍റെ അഗ്നിയിലായിരിക്കും

خَالِدِينَ فِيهَا – അതില്‍ നിത്യവാസികളായിക്കൊണ്ട്

أُولَـٰئِكَ هُمْ – അക്കൂട്ടര്‍ തന്നെയാണ്

شَرُّ الْبَرِيَّةِ – സൃഷ്ടി(പടപ്പു)കളില്‍ മോശപ്പെട്ടവര്‍


إِنَّ الَّذِينَ آمَنُوا – നിശ്ചയമായും വിശ്വസിച്ചവര്‍

وَعَمِلُوا الصَّالِحَاتِ – സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്ത

أُولَـٰئِكَ هُمْ – അക്കൂട്ടര്‍ തന്നെയാണ്

خَيْرُ الْبَرِيَّةِ – സൃഷ്ടികളില്‍ ഉത്തമരായവര്‍


جَزَاؤُهُمْ – അവരുടെ പ്രതിഫലം

عِندَ رَبِّهِمْ – അവരുടെ റബ്ബിങ്കല്‍

جَنَّاتُ عَدْنٍ – സ്ഥിരവാസത്തിന്‍റെ സ്വര്‍ഗങ്ങളാണ്

تَجْرِي مِن تَحْتِهَا – അവയുടെ അടിയില്‍ കൂടി നടക്കും, (ഒഴുകും)

الْأَنْهَارُ – അരുവികള്‍, പുഴകള്‍

خَالِدِينَ فِيهَا – അതില്‍ നിത്യവാസികള്‍ ആയിക്കൊണ്ട്

أَبَدًا – എന്നും, എക്കാലവും

رَّضِيَ اللَّـهُ – അല്ലാഹു തൃപ്തിപ്പെടുന്നതാണ്, പൊരുത്തപ്പെട്ടിരിക്കുന്നു

عَنْهُمْ – അവരെപ്പറ്റി

وَرَضُوا – അവരും തൃപ്തിപ്പെടുന്നതാണ്, പൊരുത്തപ്പെട്ടിരിക്കുന്നു

عَنْهُ ۚ- അവനെപ്പറ്റി

ذَٰلِكَ – അത്

لِمَنْ خَشِيَ – ഭയപ്പെട്ടവനാണ്

رَبَّهُ – തന്‍റെ റബ്ബിനെ