Posted on

001. سورة الفاتحة – സൂറത് അൽ ഫാത്തിഹ

 

LISTEN AND PRACTICE – കേട്ടു പരിശീലിക്കുക

Mahmoud Khalil al-Husary – Hafs

Maher Al Muaiqly – Hafs


Abdur Rasheed Sufi – Khalaf


അർത്ഥത്തിന്റെ പരിഭാഷ

(1) പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ .
(2) സ്തുതി സര്‍വ്വലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു.
(3) പരമകാരുണികനും കരുണാനിധിയും.
(4) പ്രതിഫല ദിവസത്തിന്റെ ഉടമസ്ഥന്‍.
(5) നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു.
(6) ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ.
(7) നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ . കോപത്തിന്ന് ഇരയായവരുടെ മാര്‍ഗത്തിലല്ല. പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല.

WORD MEANING – വാക്കർത്ഥം

بِسْمِ – നാമത്തില്‍

اللَّـهِ – അല്ലാഹുവിന്റെ

الرَّحْمَـٰنِ – പരമകാരുണികന്‍

الرَّحِيمِ – കരുണാനിധി


الْحَمْدُ – സ്തുതി (മുഴുവനും)

لِلَّـهِ – അല്ലാഹുവിനാകുന്നു

رَبِّ – രക്ഷിതാവ്, യജമാനന്‍, പരിപാലകന്‍

الْعَالَمِينَ – ലോകങ്ങളുടെ(യെല്ലാം)


الرَّحْمَـٰنِ – പരമകാരുണികന്‍

الرَّحِيمِ – കരുണാനിധി


مَالِكِ – ഉടമസ്ഥന്‍, (ملك രാജാവ്)

يَوْمِ – ദിവസത്തിന്റെ

الدِّينِ – പ്രതിഫലത്തിന്റെ


إِيَّاكَ – നിന്നെ(മാത്രം)

نَعْبُدُ – ഞങ്ങള്‍ ആരാധിക്കുന്നു

وَإِيَّاكَ – നിന്നോട് (മാത്രം)

نَسْتَعِينُ – ഞങ്ങള്‍ സഹായം തേടുന്നു


اهْدِ – നീ നയിക്കേണമേ

نَا – ഞങ്ങളെ

الصِّرَاطَ – പാതയില്‍

الْمُسْتَقِيمَ – നേരെയുള്ള


صِرَاطَ – പാത

الَّذِينَ – യാതൊരു കൂട്ടരുടെ

أَنْعَمْتَ – നീ അനുഗ്രഹിച്ചു

عَلَيْهِمْ – അവരുടെ മേല്‍

غَيْرِ – അല്ലാത്ത

الْمَغْضُوبِ – കോപത്തിനിരയായവർ 

عَلَيْهِمْ – അവരുടെമേല്‍

وَلَا – അല്ലാത്തവരും

الضَّالِّينَ – വഴിപിഴച്ചവര്‍