Posted on

4112. سورة الهمزة – Sura Al Humazah – സൂറത് അൽ ഹുമസഃ

Sura No. 104 – Revealed in Makkah

LISTEN AND PRACTICE – കേട്ടു പരിശീലിക്കുക

Mahmoud Khalil al-Husary – Hafs

Ibrahim Al Akhdar – Hafs

Dr. Muhammed Ayoub – Hafs

Maher Al Muaiqly – Hafs


Abdur Rasheed Sufi – Khalaf

TRANSLATION OF THE MEANING

In the Name of Allah—the Most Gracious, Most Merciful.

(1) Woe to every scorner and mocker .
(2) Who collects wealth and [continuously] counts it.
(3) He thinks that his wealth will make him immortal.
(4) No! He will surely be thrown into the Crusher.
(5) And what can make you know what is the Crusher?
(6) It is the fire of Allah, [eternally] fueled.
(7) Which mounts directed at the hearts.
(8) Indeed, it [i.e., Hellfire] will be closed down upon them .
(9) In extended columns.

അർത്ഥത്തിന്റെ പരിഭാഷ

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.

(1) കുത്തുവാക്ക് പറയുന്നവനും അവഹേളിക്കുന്നവനുമായ ഏതൊരാള്‍ക്കും നാശം.
(2) അതായത് ധനം ശേഖരിക്കുകയും അത് എണ്ണിനോക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നവന്‌.
(3) അവന്‍റെ ധനം അവന് ശാശ്വത ജീവിതം നല്‍കിയിരിക്കുന്നു എന്ന് അവന്‍ വിചാരിക്കുന്നു.
(4) നിസ്സംശയം, അവന്‍ ഹുത്വമയില്‍ എറിയപ്പെടുക തന്നെ ചെയ്യും.
(5) ഹുത്വമ എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ?
(6) അത് അല്ലാഹുവിന്‍റെ ജ്വലിപ്പിക്കപ്പെട്ട അഗ്നിയാകുന്നു.
(7) ഹൃദയങ്ങളിലേക്ക് കത്തിപ്പടരുന്നതായ
(8) തീര്‍ച്ചയായും അത് അവരുടെ മേല്‍ അടച്ചുമൂടപ്പെടുന്നതായിരിക്കും.
(9) നീട്ടിയുണ്ടാക്കപ്പെട്ട സ്തംഭങ്ങളിലായിക്കൊണ്ട്‌.

WORD MEANING – വാക്കർത്ഥം

بِسْمِ – In the Name – നാമത്തില്‍

اللَّـهِ – of Allah – അല്ലാഹുവിന്റെ

الرَّحْمَـٰنِ – the Most Gracious – പരമകാരുണികന്‍

الرَّحِيمِ – the Most Merciful – കരുണാനിധി


وَيْلٌ നാശം

لِكُلِّ هُمَزَةٍ – എല്ലാ കുത്തുവാക്ക് പറയുന്നവര്‍ക്കും

لُّمَزَةٍ – അവഹേളിക്കുന്നവര്‍ക്കും


الَّذِي جَمَعَ – അതായത് ശേഖരിച്ചവന്‍

مَالًا – ധനം, സ്വത്ത്

وَعَدَّدَهُ – അതിനെ എണ്ണി നോക്കിക്കൊണ്ടിരിക്കുകയും ചെയ്ത


يَحْسَبُ – അവന്‍ കണക്കാക്കുന്നു, വിചാരിച്ചുകൊണ്ട്

أَنَّ مَالَهُ – അവന്റെ ധനം (ആകുന്നു) എന്ന്

أَخْلَدَهُ – അവനെ ശാശ്വതനാക്കിയിരിക്കുന്നു


كَلَّا – വേണ്ട

لَيُنبَذَنَّ – നിശ്ചയമായും അവന്‍ ഇടപ്പെടും, എറിയപ്പെടും

فِي الْحُطَمَةِ – ‘ഹുത്വമഃ’യില്‍


وَمَا أَدْرَاكَ – നിനക്ക് എന്തറിയാം

مَا الْحُطَمَةُ – ‘ഹുത്വമഃ’ എന്താണെന്ന്


نَارُ اللَّـهِ – അല്ലാഹുവിന്റെ അഗ്നിയാണ്

الْمُوقَدَةُ – കത്തിക്ക(ജ്വലിപ്പിക്ക)പ്പെട്ട


الَّتِي تَطَّلِعُ – കയറിച്ചെല്ലുന്നത്‌

عَلَى الْأَفْئِدَةِ – ഹൃദയങ്ങളുടെമേല്‍


إِنَّهَا – നിശ്ചയമായും അത്

عَلَيْهِم – അവരുടെമേല്‍

مُّؤْصَدَةٌ – അടച്ചുമൂടപ്പെട്ടതായിരിക്കും


فِي عَمَدٍ – ചില തൂണുകളിലായിട്ട്

مُّمَدَّدَةٍ – നീട്ടിയുണ്ടാക്കപ്പെട്ട