Sura No. 92
കേട്ടു പരിശീലിക്കുക
Mahmoud Khalil al-Husary – Hafs
Muhammed Siddiq al Minshawi – Hafs
Muhammed Ayyoub – Hafs
Maher Al Muaiqly – Hafs
Abdur Rasheed Sufi – Khalaf
അർത്ഥത്തിന്റെ പരിഭാഷ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
(1) രാവിനെതന്നെയാണ സത്യം ; അത് മൂടികൊണ്ടിരിക്കുമ്പോള്‍
(2) പകലിനെ തന്നെയാണ സത്യം ; അത് പ്രത്യക്ഷപ്പെടുമ്പോള്‍
(3) ആണിനെയും പെണ്ണിനെയും സൃഷ്ടിച്ച രീതിയെ തന്നെയാണ സത്യം;
(4) തീര്‍ച്ചയായും നിങ്ങളുടെ പരിശ്രമം വിഭിന്ന രൂപത്തിലുള്ളതാകുന്നു.
(5) എന്നാല്‍ ഏതൊരാള്‍ ദാനം നല്‍കുകയും, സൂക്ഷ്മത പാലിക്കുകയും
(6) ഏറ്റവും ഉത്തമമായതിനെ സത്യപ്പെടുത്തുകയും ചെയ്തുവോ
(7) അവന്നു നാം ഏറ്റവും എളുപ്പമായതിലേക്ക് സൌകര്യപ്പെടുത്തി കൊടുക്കുന്നതാണ്.
(8) എന്നാല്‍ ആര്‍ പിശുക്കു കാണിക്കുകയും, സ്വയം പര്യാപ്തത നടിക്കുകയും,
(9) ഏറ്റവും ഉത്തമമായതിനെ നിഷേധിച്ചു തള്ളുകയും ചെയ്തുവോ
(10) അവന്നു നാം ഏറ്റവും ഞെരുക്കമുള്ളതിലേക്ക് സൌകര്യമൊരുക്കികൊടുക്കുന്നതാണ്.
(11) അവന്‍ നാശത്തില്‍ പതിക്കുമ്പോള്‍ അവന്‍റെ ധനം അവന്ന് പ്രയോജനപ്പെടുന്നതല്ല.
(12) തീര്‍ച്ചയായും മാര്‍ഗദര്‍ശനം നമ്മുടെ ബാധ്യതയാകുന്നു.
(13) തീര്‍ച്ചയായും നമുക്കുള്ളതാകുന്നു പരലോകവും ഇഹലോകവും.
(14) അതിനാല്‍ ആളിക്കത്തിക്കൊണ്ടിരിക്കുന്ന അഗ്നിയെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് താക്കീത് നല്‍കിയിരിക്കുന്നു.
(15) ഏറ്റവും ദുഷ്ടനായ വ്യക്തിയല്ലാതെ അതില്‍ പ്രവേശിക്കുകയില്ല.
(16) നിഷേധിച്ചു തള്ളുകയും, പിന്തിരിഞ്ഞു കളയുകയും (വ്യക്തി)
(17) ഏറ്റവും സൂക്ഷ്മതയുള്ള വ്യക്തി അതില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെടുന്നതാണ്.
(18) പരിശുദ്ധിനേടുവാനായി തന്‍റെ ധനം നല്‍കുന്ന (വ്യക്തി)
(19) പ്രത്യുപകാരം നല്‍കപ്പെടേണ്ടതായ യാതൊരു അനുഗ്രഹവും അവന്‍റെ പക്കല്‍ ഒരാള്‍ക്കുമില്ല.
(20) തന്‍റെ അത്യുന്നതനായ രക്ഷിതാവിന്‍റെ പ്രീതി തേടുക എന്നതല്ലാതെ.
(21) വഴിയെ അവന്‍ തൃപ്തിപ്പെടുന്നതാണ്.
വാക്കർത്ഥം
بِسْمِ – നാമത്തില്‍
اللَّـهِ – അല്ലാഹുവിന്റെ
الرَّحْمَـٰنِ – പരമകാരുണികന്‍
الرَّحِيمِ – കരുണാനിധി
وَاللَّيْلِ – രാത്രി തന്നെയാണ
إِذَا يَغْشَىٰ – അത് മൂടിക്കൊണ്ടിരിക്കുമ്പോള്‍
وَالنَّهَارِ – പകല്‍തന്നെയാണ
إِذَا تَجَلَّىٰ – അതു പ്രത്യക്ഷപ്പെടുമ്പോള്‍
وَمَا خَلَقَ – സൃഷ്ടിച്ചതും തന്നെയാണ
الذَّكَرَ – ആണിനെ
وَالْأُنثَىٰ – പെണ്ണിനെയും
إِنَّ سَعْيَكُمْ – നിശ്ചയമായും നിങ്ങളുടെ പരിശ്രമം
لَشَتَّىٰ – വിഭിന്നങ്ങള്‍ തന്നെ
فَأَمَّا – എന്നാലപ്പോള്‍
مَنْ أَعْطَىٰ – ആര്‍ കൊടുത്തു
وَاتَّقَىٰ – സൂക്ഷിക്കുകയും ചെയ്തു
وَصَدَّقَ – സത്യമാക്കുകയും ചെയ്തു
بِالْحُسْنَىٰ – ഏറ്റവും നല്ലതിനെ
فَسَنُيَسِّرُهُ – എന്നാലവനു നാം സൗകര്യം ചെയ്യും
لِلْيُسْرَىٰ – ഏറ്റവും എളുപ്പമായതിലേക്ക്
وَأَمَّا مَن – എന്നാല്‍ ഒരുവനോ
بَخِلَ – അവന്‍ ലുബ്ധത കാട്ടി
وَاسْتَغْنَىٰ – ധന്യത നടിക്കയും ചെയ്തു
وَكَذَّبَ – വ്യാജമാക്കുകയും ചെയ്തു
بِالْحُسْنَىٰ – ഏറ്റവും നല്ലതിനെ
فَسَنُيَسِّرُهُ – അപ്പോളവനു നാം സൗകര്യം ചെയ്യും
لِلْعُسْرَىٰ – ഏറ്റം പ്രയാസപ്പെട്ടതിലേക്കു
وَمَا يُغْنِي – ധന്യമാക്കുകയില്ല
عَنْهُ – അവനു
مَالُهُ – അവന്‍റെ ധനം
إِذَا تَرَدَّىٰ – അവന്‍ നാശമടഞ്ഞാല്‍
إِنَّ عَلَيْنَا – നിശ്ചയമായും നമ്മുടെമേലുണ്ടു (നമ്മുടെ ബാദ്ധ്യതയാണ്)
لَلْـهُدَىٰ – സന്മാര്‍ഗം (മാര്‍ഗദര്‍ശനം) നല്‍കല്‍
وَإِنَّ لَنَا – നമുക്കുതന്നെയാണുതാനും
لَلْآخِرَةَ – പരലോകം
وَالْأُولَىٰ – ആദ്യലോകവും (ഇഹവും)
فَأَنذَرْتُكُمْ – അതിനാല്‍ (എന്നാല്‍) നാം നിങ്ങളെ താക്കീതു ചെയ്തിരിക്കുന്നു
نَارًا تَلَظَّىٰ – ആളിക്കത്തുന്ന തീ
لَا يَصْلَاهَا – അതില്‍ കടക്കുകയില്ല, എരിയുകയില്ല
إِلَّا الْأَشْقَى – ഏറ്റം (വളരെ) ദുര്‍ഭാഗ്യവാനല്ലാതെ
الَّذِي كَذَّبَ – വ്യാജമാക്കിയവനായ
وَتَوَلَّىٰ – തിരിഞ്ഞു കളയുകയും ചെയ്ത
وَسَيُجَنَّبُهَا – അതില്‍നിന്നു അകറ്റി (ഒഴിവാക്കി) നിറുത്തപ്പെടും
الْأَتْقَى – വളരെ സൂക്ഷമത (ഭയഭക്തി)യുള്ളവന്‍
الَّذِي يُؤْتِي – കൊടുക്കുന്നവനായ
مَالَهُ – തന്റെ ധനം
يَتَزَكَّىٰ – പരിശുദ്ധി (ആത്മഗുണം) നേടുവാന്‍
وَمَا لِأَحَدٍ ഒരാള്‍ക്കും ഇല്ലതാനും عِندَهُ അവന്റെ പക്കല്‍ مِن نِّعْمَةٍ ഒരു അനുഗ്രഹവും (ഗുണവും, ഉപകാരവും) تُجْزَىٰ പ്രതിഫലം (പ്രത്യുപകാരം) നല്‍കപ്പെടേണ്ടതായ
إِلَّا ابْتِغَاءَ തേടല്‍ (ആവശ്യപ്പെടല്‍) അല്ലാതെ وَجْهِ رَبِّهِ തന്റെ റബ്ബിന്റെ മുഖത്തെ (പ്രീതിയെ) الْأَعْلَىٰ അത്യുന്നതനായ
وَلَسَوْفَ തീര്‍ച്ചയായും വഴിയെ يَرْضَىٰ അവന്‍ തൃപ്തിപ്പെടും