Sura No. 101
LISTEN AND PRACTICE – കേട്ടു പരിശീലിക്കുക
Mahmoud Khalil al-Husary – Hafs
Ibrahim Al Akhdar – Hafs
Dr. Muhammed Ayoub – Hafs
Maher Al Muaiqly – Hafs
Abdur Rasheed Sufi – Khalaf
TRANSLATION OF THE MEANING
In the Name of Allah—the Most Gracious, Most Merciful.
(1) The Striking Calamity .
(2) What is the Striking Calamity?
(3) And what can make you know what is the Striking Calamity?
(4) It is the Day when people will be like moths, dispersed,
(5) And the mountains will be like wool, fluffed up.
(6) Then as for one whose scales are heavy [with good deeds],
(7) He will be in a pleasant life.
(8) But as for one whose scales are light,
(9) His refuge will be an abyss.
(10) And what can make you know what that is?
(11) It is a Fire, intensely hot.
അർത്ഥത്തിന്റെ പരിഭാഷ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
(1) ഭയങ്കരമായ ആ സംഭവം.
(2) ഭയങ്കരമായ സംഭവം എന്നാല്‍ എന്താകുന്നു?
(3) ഭയങ്കരമായ സംഭവമെന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?
(4) മനുഷ്യന്‍മാര്‍ ചിന്നിച്ചിതറിയ പാറ്റയെപ്പോലെ ആകുന്ന ദിവസം!
(5) പര്‍വ്വതങ്ങള്‍ കടഞ്ഞ ആട്ടിന്‍ രോമം പോലെയും
(6) അപ്പോള്‍ ഏതൊരാളുടെ തുലാസുകള്‍ ഘനം തൂങ്ങിയോ
(7) അവന്‍ സംതൃപ്തമായ ജീവിതത്തിലായിരിക്കും.
(8) എന്നാല്‍ ഏതൊരാളുടെ തുലാസുകള്‍ തൂക്കം കുറഞ്ഞതായോ
(9) അവന്‍റെ സങ്കേതം ഹാവിയഃ ആയിരിക്കും.
(10) ഹാവിയഃ എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?
(11) ചൂടേറിയ നരകാഗ്നിയത്രെ അത്.
WORD MEANING – വാക്കർത്ഥം
بِسْمِ – In the Name – നാമത്തില്‍
اللَّـهِ – of Allah – അല്ലാഹുവിന്റെ
الرَّحْمَـٰنِ – the Most Gracious – പരമകാരുണികന്‍
الرَّحِيمِ – the Most Merciful – കരുണാനിധി
الْقَارِعَةُ – മുട്ടി അലക്കുന്ന സംഭവം
مَا الْقَارِعَةُ – എന്താണ് മുട്ടി അലക്കുന്ന സംഭവം
وَمَا أَدْرَاكَ – നിനക്ക് എന്തറിയാം
مَا الْقَارِعَةُ – മുട്ടി അലക്കുന്ന സംഭവം എന്താണെന്ന്
يَوْمَ يَكُونُ – ആയിത്തീരുന്ന ദിവസം
النَّاسُ – മനുഷ്യർ
كَالْفَرَاشِ – പാറ്റ പോലെ
ٱلْمَبْثُوثِ – പരത്തപ്പെട്ട, ചിന്നിച്ചിതറിയ
وَتَكُونُ الْجِبَالُ – പര്‍വതങ്ങൾ ആയിത്തീരുകയും
كَالْعِهْنِ – രോമം പോലെ
الْمَنفُوشِ – കടയപ്പെട്ട (ധൂളമായ)
فَأَمَّا مَن – യാതൊരുവന്‍
ثَقُلَتْ – ഘനപ്പെട്ടു, ഭാരം തൂങ്ങി
مَوَازِينُهُ – അവന്റെ തുലാസ്സു (തൂക്കം)കള്‍
فَهُوَ – അപ്പോഴവന്‍
فِي عِيشَةٍ – ഒരു ജീവിതത്തിലായിരിക്കും
رَّاضِيَةٍ – തൃപ്തികരമായ
وَأَمَّا مَنْ – എന്നാല്‍ യാതൊരുവനോ
خَفَّتْ – ലഘുവായി
مَوَازِينُهُ – അവന്റെ തുലാസ്സുകള്‍
فَأُمُّهُ – എന്നാലവന്റെ മാതാവ്, തള്ള (സങ്കേതസ്ഥാനം)
هَاوِيَةٌ – ഹാവിയത്താണ്
وَمَا أَدْرَاكَ – നിനക്ക് എന്തറിയാം
مَا هِيَهْ – അതെന്താണെന്ന്
نَارٌ – അഗ്നിയത്രെ
حَامِيَةٌ – കടുത്ത ചൂടുള്ള