Sura No. 95
LISTEN AND PRACTICE – കേട്ടു പരിശീലിക്കുക
Mahmoud Khalil al-Husary – Hafs
Muhammed Siddiq al Minshawi – Hafs
Muhammed Ayyoub – Hafs
Maher Al Muaiqly – Hafs
Abdur Rasheed Sufi – Khalaf
TRANSLATION OF THE MEANING
In the Name of Allah—the Most Gracious, Most Merciful.
(1) By the fig and the olive
(2) And [by] Mount Sinai .
(3) And [by] this secure city [i.e., Makkah],
(4) We have certainly created man in the best of stature;
(5) Then We return him to the lowest of the low,
(6) Except for those who believe and do righteous deeds, for they will have a reward uninterrupted.
(7) So what yet causes you to deny the Recompense?
(8) Is not Allah the most just of judges?
അർത്ഥത്തിന്റെ പരിഭാഷ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
(1) അത്തിയും, ഒലീവും,
(2) സീനാപര്‍വ്വതവും,
(3) നിര്‍ഭയത്വമുള്ള ഈ രാജ്യവും തന്നെയാണ സത്യം.
(4) തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടു കൂടി സൃഷ്ടിച്ചിരിക്കുന്നു.
(5) പിന്നീട് അവനെ നാം അധമരില്‍ അധമനാക്കിത്തീര്‍ത്തു.
(6) വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. എന്നാല്‍ അവര്‍ക്കാകട്ടെ മുറിഞ്ഞ് പോകാത്ത പ്രതിഫലമുണ്ടായിരിക്കും.
(7) എന്നിരിക്കെ ഇതിന് ശേഷം പരലോകത്തെ പ്രതിഫല നടപടിയുടെ കാര്യത്തില്‍ (നബിയേ,) നിന്നെ നിഷേധിച്ചു തള്ളാന്‍ എന്ത് ന്യായമാണുള്ളത്?
(8) അല്ലാഹു വിധികര്‍ത്താക്കളില്‍ വെച്ചു ഏറ്റവും വലിയ വിധികര്‍ത്താവല്ലയോ?
WORD MEANING – വാക്കർത്ഥം
بِسْمِ – In the Name – നാമത്തില്‍
اللَّـهِ – of Allah – അല്ലാഹുവിന്റെ
الرَّحْمَـٰنِ – the Most Gracious – പരമകാരുണികന്‍
الرَّحِيمِ – the Most Merciful – കരുണാനിധി
وَالتِّينِ – അത്തി തന്നെയാണ
وَالزَّيْتُونِ – ഒലീവ് തന്നെയാണ
وَطُورِ سِينِينَ – സീനാ പർവതം തന്നെയാണ
وَهَٰذَا الْبَلَدِ – ഈ രാജ്യം തന്നെയാണ
الْأَمِينِ – നിർഭയമായ
لَقَدْ خَلَقْنَا – തീര്‍ച്ചയായും നാം സൃഷ്ടിച്ചിരിക്കുന്നു
الْإِنسَانَ – മനുഷ്യനെ
فِي أَحْسَنِ – ഏറ്റവും നല്ല
تَقْوِيمٍ – ഘടനയോടു കൂടി
ثُمَّ رَدَدْنَاهُ – പിന്നീട് നാം അവനെ മടക്കി
أَسْفَلَ – ഏറ്റവും അധമനായി
سَافِلِينَ – അധമന്മാരിൽ
إِلَّاالَّذِينَ – യാതൊരുവരൊഴികെ
آمَنُوا – വിശ്വസിച്ച
وَعَمِلُوا الصَّالِحَاتِ – സൽകർമ്മങ്ങൾ പ്രവർത്തിക്കുകയുംചെയ്ത
فَلَهُمْ – എന്നാലവർക്കുണ്ടായിരിക്കും
أَجْرٌ – പ്രതിഫലം
غَيْرُ مَمْنُونٍ – മുറിഞ്ഞ് പോകാത്ത
فَمَا – എന്നിരിക്കെ എന്താണ്
يُكَذِّبُكَ – നിന്നെ വ്യാജമാക്കുന്നത്
بَعْدُ – പിന്നീട്
بِالدِّينِ – പ്രതിഫല നടപടിയെപ്പറ്റി, മതത്തെക്കുറിച്ചു
أَلَيْسَ اللَّهُ – അല്ലാഹു അല്ലയോ
بِأَحْكَمِ – ഏറ്റവും വലിയ വിധികർത്താവ്
الْحَاكِمِينَ – വിധികർത്താക്കളിൽ