യാ ഇബാദല്ലാ അയീനൂനീ… എന്ന ഹദീഥ് എങ്ങിനെ മനസ്സിലാക്കണം?

ആമുഖം

അൽഹംദുലില്ലാഹ് വ സ്വലാത്തു വ സ്സലാമു അലാ റസൂലില്ലാഹ്

പ്രസ്തുത ഹദീഥിന്റെ സനദും മത്നും ഒക്കെ ചർച്ച ചെയ്യുന്നതിനു മുൻപ് നാം മനസ്സിലാക്കേണ്ട വളരെ പ്രധാനപ്പെട്ട കാര്യമാണ് ഈ ഹദീഥ് മുസ്ലിം ലോകത്ത് പ്രത്യേകിച്ച് കേരള മുസ്ലീങ്ങൾക്കിടയിൽ ഇത്രയധികം ചർച്ച ചെയ്യപ്പെടാനുള്ള കാരണം എന്ത് എന്നുള്ളത്.

കേരളത്തിൽ അല്ലാഹുവിനെ മാത്രം വിളിച്ചു പ്രാർത്ഥിക്കണം എന്നും… അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കൽ ശിർക്കാണെന്നും വൻപാപമാണെന്നുമുള്ള സലഫി പ്രബോധനം ശക്തിപ്പെട്ടപ്പോൾ, അതിനെ ചെറുക്കാൻ കുബൂരി ലോബികൾ എക്കാലത്തും രംഗത്തുണ്ടായിരുന്നു, കറകളഞ്ഞ തൗഹീദിലേക്കുള്ള പ്രബോധനത്തെ അവർ പല പല  മാർഘങ്ങളും ഉപയോഗിച്ച് തടഞ്ഞു വെക്കുവാൻ ശ്രമിച്ചു.

കണ്ടന മണ്ടനങ്ങളും സംവാദങ്ങളും ചൂടു പിടിച്ചു… പല പല വേദികളിലും തൗഹീദും ശിർക്കും ഏറ്റുമുട്ടി… ശിർക്കിന്റെ വക്താക്കൾ അവർ അന്ന് നിലകൊണ്ടിരുന്നതും സമൂഹം അന്ന് വെച്ചുപുലർത്തിക്കൊണ്ടിരുന്നതുമായ പല പല ശിർക്കൻ ആചാർങ്ങൾക്കും ഇസ്ലാമിക പ്രമാണങ്ങളിൽ നിന്ന് തന്നെ തെളിവുകൾ കൊണ്ടുവരാൻ ശ്രമിച്ചു

ശിർക്കൻ ആചാരങ്ങളിൽ അന്നും ഇന്നും വ്യാപകമായി നടന്നു വരുന്ന കാര്യം അല്ലാഹു അല്ലാത്തവരോടുള്ള പ്രാർത്ഥന ആയതുകൊണ്ടുതന്നെ സംവാദങ്ങൾ ഭൂരിഭാഗവും കേന്ദ്രീകരിച്ചത് ഈ ഒരു വിഷയത്തിൽ തന്നെ ആയിരുന്നു

കേരളത്തിൽ നടന്നുപോന്നിട്ടുള്ള തൗഹീദും ശിർക്കും തമ്മിലുള്ള സംവാദങ്ങൾ ലോകത്ത് അന്ന് വരെ ഈ വിഷയത്തിൽ നടന്നു വന്നിട്ടുള്ള സംവാദങ്ങളുടെ ബാക്കിപത്രം ആയതുകൊണ്ട് തന്നെ ഈ സംവാദങ്ങളിലെ വാദമുഖങ്ങൾ ലോകത്ത് ഈ വിഷയത്തിൽ അന്ന് വരെ നടന്നിട്ടുള്ളത്തിന്റെ ഒരു മലയാള പതിപ്പ് മാത്രം ആയിരുന്നു

കേരളാ കുബൂരി ലോബികൾ ലോകത്തുള്ള മറ്റു കുബൂരികളുടെ ഗ്രന്ഥങ്ങളിൽ നിന്നും വാദമുഖങ്ങൾ പടിച്ചുകൊണ്ട് അവകൾ സംവാദങ്ങളിൽ പ്രയോഗിച്ചു… അങ്ങിനെ പ്രയോഗിച്ച ഒരു മുനയോടിഞ്ഞ വാദം ആയിരുന്നു “യാ ഇബാദല്ലാ അയീനൂനീ…….” എന്ന ഹദീഥ്

ദുർബലമായ പരമ്പരകളിലൂടെ ഒന്നിലധികം രൂപങ്ങളിൽ ഉദ്ധരിക്കപ്പെട്ടിട്ടുള്ള ഈ ഹദീഥ് “സഹീഹ് അല്ല അതുകൊണ്ട് തെളിവിനുദ്ധരിക്കുവാൻ പറ്റില്ലാ…” എന്ന് പറഞ്ഞു കൊണ്ട് വിഷയം അവസാനിപ്പിക്കുവാൻ സംവാദങ്ങളിൽ എന്തുകൊണ്ട് സലഫികൾ തയ്യാറായില്ല എന്നത് കണ്ടെത്തുവാൻ ഉള്ളതാണ് നമ്മുടെ ഈ പഠനം…

ഹദീസും ഹദീസിന്റെ സ്വീകാര്യതയും

“യാ ഇബാദല്ലാ അയീനൂനീ…….” എന്ന ഹദീസ് കേരള മുസ്ലീങ്ങൾകിടയിൽ ചർച്ചാവിഷയം ആകുവാൻ ഉള്ള സാഹചര്യം നാം കഴിഞ്ഞ ക്ലാസിൽ മനസിലാക്കുകയുണ്ടായി… ഈ ക്ലാസിൽ നമുക്ക് പ്രസ്തുത ഹദീസിനെ കുറിച്ചും അതിന്റെ സ്വീകാര്യതയെക്കുറിച്ചും ഒരു പഠനം നടത്താം

നാലു പരമ്പരയിലൂടെ അഞ്ചു ഗ്രന്ഥങ്ങളിൽ ആയിട്ടാണ് ഈ ഹദീസ് റിപ്പോർട്ട് ചൈയ്യപ്പെറ്റിട്ടുള്ളത്… അവകൾ ഇങ്ങിനെയാകുന്നു

1… ഇബ്നു മസ്ഊദ് (റ) യിൽ നിന്നും റിപ്പോർട്ട് ചൈയ്യപ്പെട്ടിട്ടുള്ള ഹദീസ് തബ്‌റാണി അദ്ദേഹത്തിന്റെ മഅ്‌ജമൽ കബീറിലും അബീ യഅ്‌ല അദ്ദേഹത്തിന്റെ മുസന്നഫിലും രേഖപ്പെടുത്തിയതായും കാണാം… ആ ഹദീസ് ഇങ്ങിനെയാകുന്നു

അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) പറയുന്നു… നബി (സ) പറഞ്ഞു …

വിജനമായ പ്രദേശത്ത് വെച്ച് ഒരാൾക്ക് അദ്ദേത്തിന്റെ വാഹന മാർഗം നഷ്ടപെട്ടാൽ … അദ്ദേഹം വിളിച്ചു പറയട്ടെ … അല്ലാഹുവിന്റെ അടിമകളേ (എന്റെ വാഹനത്തെ തിരിച്ചു കിട്ടാൻ) സഹായിക്കൂ എന്ന് … ” കരണം ഭൂമിയിൽ ധാരാളം അല്ലാഹുവിന്റെ ദാസന്മാർ ഉണ്ട് അവർ നഷ്ടപ്പെട്ട വാഹനത്തെ തിരിച്ചു കിട്ടാൻ സഹായിക്കും

ഈ ഹദീസിന്റെ പരമ്പരയിൽ ഇബ്നു ഹസൻ  ഉള്ളതുകൊണ്ടും  പല കാരണങ്ങൾ കൊണ്ടും ഈ ഹദീസ് ദുർബലമാണെന്ന് മുഹദ്ദിസുകൾ രേഖപ്പെടുത്തിയതായി കാണാം

ഇതേ ആശയത്തിൽ തന്നെ ചില വ്യത്യാസങ്ങളോടെ 2… അത്ബ ബിൻ ഗസ്‌വാനിൽ നിന്നും 3… അബാൻ ബിൻ സ്വാലിഹി (മുർസൽ)  ൽ നിന്നും 4… ഇബ്നു അബ്ബാസി  (മർഫൂഉം മൗഖൂഫും ) ൽ നിന്നും ഹദീസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി കാണാം

മുകളിൽ ഒന്നും രണ്ടും മൂന്നും ആയി എണ്ണിയിട്ടുള്ള ഹദീസുകൾ ഒന്നിൽ കൂടുതൽ കാരണങ്ങളാൽ ദുർബലമാണെന്ന് മുഹദ്ദിസുകൾ വ്യക്തമാക്കിയിരിക്കുന്നു. പക്ഷേ നാലാമത് പറഞ്ഞിട്ടുള്ള ഇബ്നു അബ്ബാസി (റ) ൽ നിന്നും ഉദ്ധരിക്കപ്പെട്ട ഹദീസിനെ കുറിച്ച് മുഹദ്ദിസുകൾക്കിടയിൽ ഭിന്നഭിപ്രായമാണ് ഉള്ളത്

ഇബ്നു അബ്ബാസിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഹദീസിനെ കുറിച്ച് കൂടുതൽ പഠനം ആവശ്യമാണ് അതിനു മുൻപ് മുകളിൽ പറഞ്ഞ കാര്യങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾക്കായി Islamqa സന്ദർശിക്കുക http://islamqa.info/en/132642
ഇൻ ഷാ അല്ലാഹ് തുടരും