Definition of Iman
Pillars of Iman
The Pillars of Iman are Six
it is to believe in…
- Allah – In his Existence, In Oneness of His Lordship (Ruboobiyah), In Oneness of His Worship (Uloohiyah) and In Oneness of his Names and Attributes (Asmaʾ wa’ṣ Ṣifaat).
- His Angels – Created from light for obeying Allah’s Orders
- His Books – The Torah of Prophet Musa عليه السلام, The Injeel of Prophet Isa عليه السلام, The Zaboor of Prophet Dawood عليه السلام and the Qur’an which was revealed to the Prophet Muhammed صلى الله عليه وسلم which is the Last and Final of all.
- His Messengers – The Messengers were sent to all nations, Prophet Nuh عليه السلام being the first of them and Prophet Muhammed صلى الله عليه وسلم being the last of them.
- The Last Day – The day of resurrections for the reckoning of mankind according to their deeds and their compensation (Paradise or Hell)
- To believe in Qadar (Divine Preordainment) – To believe that all which occurs of good and evil is by Devine Decree, accompanied by the employment of means to achieve desired results with satisfaction of what happens of good of bad — because it all occurs by the Decree of Allah.
ഈമാനിൻറെ നിർവ്വചനം
മനസിലുള്ള വിശ്വാസം, അതനുസരിച്ചുള്ള വായ കൊണ്ടുള്ള സംസാരവും അവയവങ്ങൾ കൊണ്ടുള്ള പ്രവൃത്തിയും,
അനുസരണം ഉണ്ടാകുമ്പോൾ അത് വർധിക്കുന്നു, അനുസരണക്കേട് ഉണ്ടാകുമ്പോൾ അത് കുറയുന്നു,
അതിനുള്ളത് ആറ് തൂണുകളും എഴുപത് ശാഖകളും ആണ്,
അതിൻറെ ഏറ്റവും ഉയർന്ന ശാഖ لا إله إلا الله എന്ന കലിമത്തും, അതിൻറെ ഏറ്ററ്വും താഴ്ന്ന ശാഖ വഴിയിൽനിന്നും തടസ്സം നീക്കലും ആകുന്നു — ലജ്ജ ഈമാനിൻറെ ഒരു ശാഖയാകുന്നു.
ഈമാൻ കാര്യങ്ങൾ
ഈമാൻ കാര്യങ്ങൾ ആറ് ആകുന്നു:
അവകൾ … 1.
അല്ലാഹുവിൽ വിശ്വസിക്കൽ – അള്ളാഹു ഉണ്ട് എന്നുള്ള വിശ്വാസത്തോടൊപ്പം അവൻ ഏകൻ ആണെന്നുള്ള വിശ്വാസം,
അള്ളാഹു മാത്രമാണ് റബ്ബ് (സർവ്വ വസ്തുക്കളുടെയും സ്രഷ്ടാവും പരിപാലകനും സംരക്ഷകനും) അതുകൊണ്ടുതന്നെ ഇലാഹ് ആരാധനക്കർഹൻ അവൻ മാത്രമാണെന്നുമുള്ള വിശ്വാസം.
അവൻറെ നാമ ഗുണ വിശേഷണങ്ങളിലും (അസ്‌മാ വ സിഫാത്) അവൻ ഏകനാണെന്നും അവനെ പോലെ ഈ നാമ ഗുണ വിശേഷണങ്ങളിൽ ആരും (ഒന്നും) തന്നെ ഇല്ല എന്നുമുള്ള വിശ്വാസം.
2. അവൻറെ മലക്കുകളിൽ വിശ്വസിക്കൽ – അല്ലാഹുവിൻറെ കൽപ്പനകൾ അനുസരിക്കുവാനായി പ്രകാശത്താൽ സൃഷ്ടിക്കപെട്ടവർ.
3. അവൻ ഇറക്കിയിട്ടുള്ള വേദഗ്രന്ഥങ്ങളിൽ വിശ്വസിക്കൽ – മൂസാ عليه السلام നബിക്കു അവതരിപ്പിക്കപ്പെട്ട തൗറാത്, ഈസാ عليه السلام നബിക്കു നൽകപ്പെട്ട ഇൻജീൽ, ദാവൂദ് عليه السلام നബിക്കു നൽകപ്പെട്ട സബൂർ, അവസാനമായി അന്ത്യ പ്രവാചകൻ മുഹമ്മദ് നബി صلى الله عليه وسلم ക്കു നൽകപ്പെട്ട ഖുർആൻ.
4. അവൻ അയച്ചിട്ടുള്ള ദൂതരിൽ വിശ്വസിക്കൽ – എല്ലാ ജന സമൂഹങ്ങളിലേക്കും അള്ളാഹു പ്രവാചകന്മാരെ അയച്ചിട്ടുണ്ട്, നൂഹ് നബി عليه السلام അവരിൽ ആദ്യത്തേതും മുഹമ്മദ് നബി صلى الله عليه وسلم അവരിൽ അവസാനത്തേതും ആണ്.
5. അന്ത്യനാളിൽ വിശ്വസിക്കൽ – മരണത്തിനു ശേഷം ഉയർത്തെഴുന്നേൽപ്പിന്റെ നാളും അതിനു ശേഷമുള്ള സർവ്വ ജനങ്ങളുടേയും കർമ്മങ്ങളുടെ വിചാരണയും — ഓരോരുത്തരുടേയും കർമ്മങ്ങൾക്ക് അനുസരിച്ചുള്ള പ്രതിഫലം നൽകലും. (സ്വർഗം അല്ലെങ്കിൽ നരകം).
6. ഖദ്റിൽ ഉള്ള വിശ്വാസം – സംഭവിക്കുന്ന എല്ലാ നന്മകളും തിന്മകളും അല്ലാഹുവിൻറെ മുൻകൂട്ടിയുള്ള തീരുമാന പ്രകാരം ആണെന്നുള്ള വിശ്വാസത്തോടൊപ്പം മേൽപറഞ്ഞ കാര്യങ്ങളിൽ ആഗ്രഹിച്ച ഫലങ്ങൾ കൈവരിക്കുവാനുള്ള മാർഗങ്ങൾ സ്വീകരിക്കലും — ശേഷം ഉണ്ടാകുന്ന നന്മയിലും തിന്മയിലും ഇതെല്ലാം അല്ലാഹുവിന്റെ മുൻകൂട്ടിയുള്ള തീരുമാന പ്രകാരമാണെന്ന് മനസിലാക്കി സംതൃപ്തി അടയലും.