Posted on

611. 1-6 سورة المجادلة – Sura Al Mujadila 1 to 6 – സൂറത് അൽ മുജാദലഃ 1-6

611

LISTEN AND PRACTICE – കേട്ടു പരിശീലിക്കുക

Mahmoud Khalil al-Husary – Hafs

Maher Al Muaiqly – Hafs


Abdur Rasheed Sufi – Khalaf

TRANSLATION OF THE MEANING

അർത്ഥത്തിന്റെ പരിഭാഷ

In the Name of Allah—the Most Gracious, Most Merciful.

(1) Certainly has Allah heard the speech of the one who argues [i.e., pleads] with you, [O Muhammad], concerning her husband and directs her complaint to Allah. And Allah hears your dialogue; indeed, Allah is Hearing and Seeing.

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.

(1) (നബിയേ,) തന്‍റെ ഭര്‍ത്താവിന്‍റെ കാര്യത്തില്‍ നിന്നോട് തര്‍ക്കിക്കുകയും അല്ലാഹുവിങ്കലേക്ക് സങ്കടം ബോധിപ്പിക്കുകയും ചെയ്യുന്നവളുടെ വാക്ക് അല്ലാഹു കേട്ടിട്ടുണ്ട്‌. അല്ലാഹു നിങ്ങള്‍ രണ്ടു പേരുടെയും സംഭാഷണം കേട്ടുകൊണ്ടിരിക്കുകയാണ്‌. തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്‌.


بِسْمِ – In the Name – നാമത്തില്‍

اللَّـهِ – of Allah – അല്ലാഹുവിന്റെ

الرَّحْمَـٰنِ – the Most Gracious – പരമകാരുണികന്‍

الرَّحِيمِ – the Most Merciful – കരുണാനിധി


قَدْ سَمِعَ – കേട്ടിട്ടുണ്ട്‌

اللَّـهُ – അല്ലാഹു

قَوْلَ – വാക്കു

الَّتِي تُجَادِلُكَ – നിന്നോടു തര്‍ക്കിക്കുന്നവളുടെ

فِي زَوْجِهَا – അവളുടെ ഇണയുടെ (ഭര്‍ത്താവിന്റെ) കാര്യത്തില്‍

وَتَشْتَكِي – പരാതി (സങ്കടം) ബോധിപ്പിക്കയും ചെയ്യുന്നു

إِلَى اللَّـهِ – അല്ലാഹുവിങ്കലേക്കു

وَاللَّـهُ يَسْمَعُ – അല്ലാഹു കേള്‍ക്കും, കേട്ടിരുന്നു

تَحَاوُرَكُمَا – നിങ്ങള്‍ രണ്ടുപേരുടെയും സംഭാഷണം

إِنَّ اللَّـهَ – നിശ്ചയമായും അല്ലാഹു

سَمِيعٌ – കേള്‍ക്കുന്നവനാണ്

بَصِيرٌ – കാണുന്നവനാണ്


(2) Those who pronounce thihar among you [to separate] from their wives – they are not [consequently] their mothers. Their mothers are none but those who gave birth to them. And indeed, they are saying an objectionable statement and a falsehood. But indeed, Allah is Pardoning and Forgiving.

(2) നിങ്ങളുടെ കൂട്ടത്തില്‍ തങ്ങളുടെ ഭാര്യമാരെ മാതാക്കള്‍ക്ക് തുല്യമായി പ്രഖ്യാപിക്കുന്നവര്‍ (അബദ്ധമാകുന്നു ചെയ്യുന്നത്‌.) അവര്‍ (ഭാര്യമാര്‍) അവരുടെ മാതാക്കളല്ല. അവരുടെ മാതാക്കള്‍ അവരെ പ്രസവിച്ച സ്ത്രീകള്‍ അല്ലാതെ മറ്റാരുമല്ല. തീര്‍ച്ചയായും അവര്‍ നിഷിദ്ധമായ വാക്കും അസത്യവുമാണ് പറയുന്നത്‌. തീര്‍ച്ചയായും അല്ലാഹു അധികം മാപ്പുനല്‍കുന്നവനും പൊറുക്കുന്നവനുമാണ്‌.


الَّذِينَ يُظَاهِرُونَ – ളിഹാര്‍ ചെയ്യുന്നവര്‍

مِنكُم – നിങ്ങളില്‍നിന്നു

مِّن نِّسَائِهِم – അവരുടെ സ്ത്രീകളെ

مَّا هُنَّ – അവരല്ല

أُمَّهَاتِهِمْ – അവരുടെ ഉമ്മമാര്‍

إِنْ أُمَّهَاتُهُمْ – അവരുടെ ഉമ്മമാരല്ല

إِلَّا اللَّائِي – യാതൊരു സ്ത്രീകളല്ലാതെ

وَلَدْنَهُمْ – അവരെ പ്രസവിച്ച

وَإِنَّهُمْ لَيَقُولُونَ – നിശ്ചയമായും അവര്‍ പറയുകയാണ്‌

مُنكَرًا – ആക്ഷേപകരമായതു, വെറുക്കപ്പെട്ടതു

مِّنَ الْقَوْلِ – വാക്കില്‍നിന്നു

وَزُورًا – കള്ളവും

وَإِنَّ اللَّـهَ – നിശ്ചയമായും അല്ലാഹു

لَعَفُوٌّ – മാപ്പു ചെയ്യുന്നവന്‍ തന്നെ

غَفُورٌ – വളരെ പൊറുക്കുന്നവനും


(3) And those who pronounce thihar from their wives and then [wish to] go back on what they said – then [there must be] the freeing of a slave before they touch one another. That is what you are admonished thereby; and Allah is Aware of what you do.

(3) തങ്ങളുടെ ഭാര്യമാരെ മാതാക്കള്‍ക്ക് തുല്യമായി പ്രഖ്യാപിക്കുകയും, പിന്നീട് തങ്ങള്‍ പറഞ്ഞതില്‍ നിന്ന് മടങ്ങുകയും ചെയ്യുന്നവര്‍, അവര്‍ പരസ്പരം സ്പര്‍ശിക്കുന്നതിനു മുമ്പായി ഒരു അടിമയെ മോചിപ്പിക്കേണ്ടതാണ്‌. അത് നിങ്ങള്‍ക്കു നല്‍കപ്പെടുന്ന ഉപദേശമാണ്‌. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു.


وَالَّذِينَ يُظَاهِرُونَ – ളിഹാര്‍ ചെയ്യുന്നവര്‍

مِن نِّسَائِهِمْ – തങ്ങളുടെ സ്ത്രീകളോടു

ثُمَّ يَعُودُونَ – പിന്നെ മടങ്ങുന്ന, മടക്കിയെടുക്കുന്ന

لِمَا قَالُوا – തങ്ങള്‍ പറഞ്ഞതില്‍, പറഞ്ഞതിനെ

فَتَحْرِيرُ – എന്നാല്‍ സ്വതന്ത്രമാക്കുക

رَقَبَةٍ – ഒരു പിരടിയെ (അടിമയെ)

مِّن قَبْلِ – മുമ്പായി

أَن يَتَمَاسَّا – രണ്ടുപേരും അന്യോന്യം സ്പര്‍ശിക്കുന്നതിന്റെ

ذَٰلِكُمْ – അതു (ഇപ്പറഞ്ഞതു)

تُوعَظُونَ بِهِ – അതു മുഖേന നിങ്ങള്‍ക്കു സദുപദേശം ചെയ്യപ്പെടുന്നു

وَاللَّـهُ – അല്ലാഹു

بِمَا تَعْمَلُونَ – നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി

خَبِيرٌ – സൂക്ഷ്മമായറിയുന്നവനാണ്